അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2023 (14:53 IST)
കൊല്ലം പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തില്‍ 101 കുപ്പി വിദേശമദ്യം കാണിക്കയായി അര്‍പ്പിച്ച് ഭക്തന്‍. ചെറുതും വലുതുമായ കുപ്പികളില്‍ വിവിധ ബ്രാന്‍ഡുകളിലുള്ള മദ്യമാണ് കാണിക്കയായി നല്‍കിയത്.
ദക്ഷിണ കേരളത്തിലെ ഏക ദുര്യോധനക്ഷേത്രമാണ് മലനട ക്ഷേത്രം. ദ്രാവിഡാചാരമാണ് ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നത്. കള്ള്, മുറുക്കാന്‍,കോഴി എന്നിവയാണ് ഇവിടത്തെ വഴിപാടുകള്‍. ഉദ്ദിഷ്ഠ കാര്യലബ്ദിക്കായി മലയപ്പൂപ്പന് മുന്‍പില്‍ കള്ള് നടത്തുന്നത് ശ്രേഷ്ഠമായാണ് കരുതപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് ഞായറാഴ്ച മലയപ്പൂപ്പന് മുന്‍പില്‍ ഭക്തന്‍ 101 കുപ്പി വിദേശമദ്യം കലശമായി സമര്‍പ്പിച്ചത്. ഭക്തനില്‍ നിന്നും കാണിക്കയായി ഏറ്റെടുത്ത മദ്യം ക്ഷേത്രം ഭരണ സമിതി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.