പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം : വില്ലേജ് ഓഫീസർ പിടിയിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (16:45 IST)
തിരുവനന്തപുരം: റോഡിലൂടെ നടന്നു പോയ പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വില്ലേജ് ഓഫീസറെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശിയായ കഠിനംകുളം വില്ലേജ് ഓഫീസർ ഷിജുകുമാർ (47) ആണ് പോലീസ് പിടിയിലായത്. ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പട്രോളിങ് സംഘമായിരുന്നു പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പട്ടം പ്ലാമൂട്ടിലായിരുന്നു സംഭവം. പ്ലാമൂട്ടിൽ വച്ച് റോഡിലൂടെ നടന്നു വന്ന പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്തു. മെഡിക്കൽ കോളേജിൽ നിന്ന് കാഞ്ഞിരംകുളത്തെ വീട്ടിലേക്ക് ബൈക്കിൽ പോകും വഴിയായിരുന്നു ഇയാൾ ഈ പ്രവർത്തി ചെയ്തത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :