അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്
- വൃദ്ധയെ ആക്രമിച്ചു ഒമ്പത് പവന്റെ സ്വർണ്ണാഭരണം കവർന്ന ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ
- തൊഴിൽവാഗ്ദാനം ചെയ്തു 1.68 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ
- ആഗസ്റ്റ് 2വരെ കര്‍ണാടക തീരത്ത് 55 കിലോമീറ്റര്‍ വോഗത്തില്‍ വീശിയടിക്കാനുള്ള കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം
- കൊല്ലം സ്വദേശിയായ യുവതി ഷാര്‍ജയില്‍ തൂങ്ങി മരിച്ചനിലയില്‍
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. ഇതോടെ 3500 യന്ത്ര ബോട്ടുകള്‍ മീന്‍ പിടിക്കാന്‍ കടലില്‍ ഇറങ്ങും. നീണ്ട 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആണ് അവസാനിക്കുന്നത്. യന്ത്രങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തിയും ബോട്ടുകള്‍ക് പെയിന്റടിച്ചും വലകള്‍ നന്നാക്കിയുമാണ് തൊഴിലാളികള്‍ ജോലിത്തിറങ്ങുന്നത്.
ഇന്ന് അര്‍ദ്ധരാത്രിയോടെ മീന്‍ പിടിക്കാന്‍ ഇറങ്ങുന്ന ബോട്ടുകള്‍ നാളെ ഉച്ചയ്ക്ക് തീരത്ത് എത്തും. അതേസമയം മഴ കുറഞ്ഞത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇത് മത്സ്യലഭ്യത കുറയ്ക്കും എന്നാണ് ആശങ്ക.