തൊഴിൽവാഗ്ദാനം ചെയ്തു 1.68 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 30 ജൂലൈ 2023 (14:10 IST)
പത്തനംതിട്ട: തൊഴിൽവാഗ്ദാനം ചെയ്തു 1.68 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം ചെമ്പഴന്തി ശ്രീകാര്യം ചെറുകുന്നം പങ്കജമന്ദിരം വീട്ടിൽ വിഷ്ണു എന്ന ഇരുപത്തൊമ്പതുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സർക്കാർ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയി ജോലി വാങ്ങിനൽകാമെന്നും സൺ ഫാർമയുടെ മരുന്ന് വിതരണം ഏർപ്പാടാക്കാമെന്നും വിശ്വസിപ്പിച്ചാണ്‌ ഇയാൾ മെഴുവേലി ആലക്കോട് രമ്യഅഭാവനിൽ പുഷ്‌പാംഗദന്റെ മകൾ രമ്യ (34) യെ കബളിപ്പിച്ചു പണം തട്ടിയെടുത്തത്.

കഴിഞ്ഞ വര്ഷം മെയ്, ജൂൺ മാസങ്ങളിലായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. ഇലവുംതിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള രമ്യയുടെ അക്കൗണ്ടിൽ നിന്ന് പ്രതിയുടെ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിലേക്ക് ഇത്രയും പണം പല തവണയായി അയച്ചു കൊടുത്തിരുന്നു. സമാനമായ രീതിയിലുള്ള എറണാകുളം തൃപ്പൂണിത്തുറ ഹിൽപാല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വിശ്വാസവഞ്ചന കേസിൽ റിമാൻഡിൽ കഴിയുമ്പോഴാണ് ഇപ്പോഴത്തെ അറസ്റ്റ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :