1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Redmi Note 9 Power: Specs and Price

48 എം‌പി ക്വാഡ് ക്യാമറ, സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 6000 എംഎഎച്ച് ബാറ്ററി: റെഡ്മി നോട്ട് 9 പവർ വിപണീയിൽ

വാർത്തകൾ
ഇന്ത്യൻയിൽ മറ്റൊരു എക്കണോമി സ്നാർട്ട്ഫോൺ കൂടി വിൽപ്പനയ്ക്കെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മതാകളായ ഷവോമി, റെഡ്മി 9 സീരീസിൽ 'റെഡ്മി 9 പവർ' എന്ന സ്മാർട്ട്ഫോണിനെയാണ് ഷവോമി ഇന്ത്യൻ വിപണിയിൽ പുതുതായി എത്തിച്ചിരിയ്ക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 4 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിയ്ക്കുന്നത്. പ്രാഥമിക പതിപ്പിന് 10,999 രൂപയും ഉയർന്ന പതിപ്പിന് 11,999 രൂപയുമാണ് വില. ഡിസംബർ 22 മുതൽ ആമസോൺ എംഐ സ്റ്റോർ എന്നിവയിലൂടെ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും.
 
6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് വാട്ടർഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. ഗോറില്ല ഗ്ലാസ് 3യുടെ സരക്ഷണം മുന്നിലും പിന്നിലും നൽകിയിട്ടുണ്ട്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 എംപി അൾട്ര വൈഡ് ആംഗിൾ, 2 മെഗാപിക്സൽ മാക്രോ, 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ അടങ്ങിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 662 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
ഹരേ റാം എന്നല്ല, ഹരേ കൃഷ്‌ണകുമാർ എന്ന് പറയണം, വിജയാഹ്‌ളാ‌ദത്തിൽ സിപിഎം നേതാവ് നടത്തിയ പ്രസംഗം വിവാദത്തിൽ (വീഡിയോ)