സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2025 (08:51 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമവിധി ഇന്ന.്
കോടതി പരിസരത്ത് കനത്ത സുരക്ഷ ഒരുക്കി പോലീസ്. എറണാകുളം സെന്‍ട്രല്‍ എസി രാജ്കുമാര്‍ അടക്കമുള്ള മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും കോടതി പരിസരത്ത് എത്തിയിട്ടുണ്ട്. രാവിലെ 10 മണിയോടെ നടന്‍ ദിലീപ് അടക്കമുള്ള മുഴുവന്‍ പ്രതികളും കോടതിയിലേക്ക് എത്തും. വിധി അറിയാനായി പൊതുജനങ്ങളുടെ തിരക്ക് കണക്കിലെടുത്താണ് സുരക്ഷ ഒരുക്കിയത്.
മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 11 മണിയോടെയാണ് കേസിന്റെ വിധി പ്രസ്താവനടപടികള്‍ ഉണ്ടാകുന്നത്. എട്ടുവര്‍ഷം നീണ്ട കേസിനാണ് അവസാനമാകുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് ജഡ്ജി ഹണി വര്‍ഗീസ് ആണ് വിധി പറയുന്നത്. 2017 ഫെബ്രുവഴി 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
തൃശ്ശൂരില്‍ നിന്ന് യാത്ര തിരിച്ച നടി എറണാകുളം അത്താണിയില്‍ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള കൊട്ടേഷന്‍ സംഘം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു എന്നാണ് കേസ്. അപകീര്‍ത്തികരമായ ദൃശ്യങ്ങളും പകര്‍ത്തി. പിന്നാലെ പ്രധാന പ്രതി ഉള്‍പ്പെടെയുള്ളവര്‍ പോലീസിന്റെ പിടിയിലായി. ദിലീപിനെയും അറസ്റ്റുചെയ്തു.