അരുംകൊല: കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല നടത്തിയതിനുശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു.

police
police
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (08:41 IST)
കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം ചവറ വട്ടത്തറയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ കൊച്ചുമകന്‍ ഷഹനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല നടത്തിയതിനുശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു.

കൃത്യം നടക്കുമ്പോള്‍ ഇരുവരും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ലഹരിയുടെ പുറത്തുള്ള കൊലപാതകം ആണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. യുവാവ് സ്ഥിരം പ്രശ്‌നക്കാരനാണെന്ന് നാട്ടുകാര്‍ പറയുന്നു. മുപ്പതുകാരനായ യുവാവ് മുത്തശ്ശിയുടെ പെന്‍ഷന്‍ പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു എന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :