എടപ്പാൾ സംഭവം: തിയറ്ററുടമ മാനനഷ്ടക്കേസ് നൽകും എന്ന് ‘ഫിയോക്‘
എടപ്പാളിൽ 10 വയസ്സുകാരി ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ. തീയറ്ററുടമയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിശേധവുമായി ഫിയോക്. സംഭവത്തിൽ തീയറ്ററുടമ മാനനഷ്ട്ര കേസ് നൽകും.
അറസ്റ്റ് നിയമപരമല്ല എന്നാണ് തങ്ങൾക്ക് ലഭിച്ച നിയമോപദേശം എന്നും ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ തീയറ്ററുടമ ഇ സി സതീശന് മാനനഷ്ട കേസ് ഫയൽ ചെയ്യാൻ സംഘടന എല്ലാ സഹായങ്ങളും നൽകും എന്ന് ഫിയോക് ഭാരവാഹികൾ വ്യക്തമാക്കി.