1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Edappal issue

എടപ്പാൾ പീഡനം: മുഖ്യമന്ത്രി ഇരയുടെ അമ്മയുടെ പേര് പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഡി ജി പിക്ക് പരാതി

വാർത്ത എടപ്പാൾ പീഡനം പിണറായി വിജയൻ
തിരുവനന്തപുരം: എടപ്പാളിൽ സിനിമ തീയറ്ററിൽ പെൺകുട്ടി ലൈംഗിക അതിക്രമത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ പേര് പരാമർശിച്ചതിന് മുഖ്യമന്ത്രിക്കെതിരെ ഡി ജി പിക്ക് പരാതി. വിശയത്തിൽ തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷ നേതാവിന്റെ സബ്മിഷനു മറുപടി പറയവെ മുഖ്യമന്ത്രി ഇരയുടെ അമ്മയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.  
 
ഇരയുടെ അമ്മയുടെ പേര് വെളിപ്പെടുത്തിയത് പോക്സോ നിയമപ്രകാരമുള്ള കുറ്റമാണെന്നും ഇത് ഇരയെ തിരിച്ചറിയാൻ സഹായിക്കും എന്നും പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് നേതാവ് സിദ്ദിഖ് പന്താവൂരാണ് ഡി ജി പിക്ക് പരാതി നൽകിയിരിക്കുന്നത്.
 
അതേസമയം സംഭവത്തിൽ എസ് ഐയെ അറസ്റ്റ് ചെയ്തു. ചങ്ങരംകുളം എസ് ഐ കെജി ബേബിയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എസ് ഐയ്ക്കെതിരെ പോസ്കോ ചുമത്തിയിരുന്നു. സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിപ്പിച്ചുവെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
About Writer
Sumeesh
അടുത്ത ലേഖനം
‘തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നു, സത്യാവസ്ഥ പുറത്തുവരും’ - തരൂര്‍