ഗർഭിണിയായ പത്തൊമ്പതുകാരി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 18 മാര്‍ച്ച് 2024 (16:33 IST)
തിരുവനന്തപുരം: ഗർഭിണിയായ പത്തൊമ്പതുകാരിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരേറ്റിൽ കാറ്റിൽ വീട്ടിൽ അമ്മു എന്ന ലക്ഷ്മിയാണ് മരിച്ചത്.

ഭർത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന ശങ്കരൻ മുക്കിലെ വീട്ടിലെ ജനൽ കമ്പിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പതിനൊന്നു മാസം മാത്രമാണ് കഴിഞ്ഞത്.

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ലക്ഷ്മിക്കൊപ്പം ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവ് കിരണും കുടുംബാംഗങ്ങളും ആ വീട്ടിൽ താമസിച്ചിരുന്നു. ബി.എ.ലിറ്ററേച്ചർ അവസാന വർഷ വിദ്യാർത്ഥിനിയായ ലക്ഷ്മി ഒന്നര മാസം ഗർഭിണിയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :