പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിലെ ചെറിയച്ഛന്റെ പ്രതികാരം

ശ്രീനു എസ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (08:25 IST)
പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിലെ ചെറിയച്ഛന്റെ പ്രതികാരമാണെന്ന് തെളിഞ്ഞു. പെണ്‍കുട്ടിയുടെ ചെറിയച്ഛനായ അനു എന്നയാള്‍ എഴുതിയ കത്ത് പൊലീസിന് ലഭിച്ചു. മരണപ്പെട്ട രേഷ്മയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ എതിര്‍പ്പുമൂലം പ്രണയത്തില്‍ നിന്നും പിന്‍മാറിയ പെണ്‍കുട്ടിയെ താന്‍ കൊല്ലുമെന്നും കത്തില്‍ പറയുന്നു.

ശനിയാഴ്ചയാണ് പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം കുത്തേറ്റുമരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രതിയായ അനു സ്‌കൂള്‍ വിട്ടുവരുന്ന രേഷ്മയ്‌ക്കൊപ്പം വരുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. അനുവിനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :