അറുത്തെടുത്ത തലയുമായി അക്രമികളൂടെ ബൈക്ക് യാത്ര, ക്രുരമായി കൊല്ലപ്പെട്ടത് പഞ്ചായത്ത് അംഗം

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (08:10 IST)
ചെന്നൈ: പഞ്ചായത്ത് അംഗത്തെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി ബൈക്കിൽ യത്ര നടത്തി അക്രമികൾ. യാത്രയ്ക്കിടെ തല റോഡിൽ തെറിച്ചുവീണതോടെയാണ് ക്രൂരമായ കൊലപാതകം പുറത്തുവന്നത്. തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടൈയ്ക്ക് സമീപത്ത് അലങ്കാട് റോഡിലാണ് രാവിലെയോടെ അറുത്തെടുത്ത തല തെറിച്ചുവീണത്. അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗം 34 കാരനായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ കയർ ഫാക്ടറിയിൽനിന്നും രാജേഷിന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി.

സമീപത്തെ ഗുണ്ടാ സംഘങ്ങളിൽ സജീവ സാനിധ്യമായിരുന്നു കൊല്ലപ്പെട്ട രാജേഷ്. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് ഉൾപ്പടെ കേസുകൾ രജിസ്റ്റർ ഹെയ്തിട്ടുണ്ട്. രാവിലെ വീട്ടിൽനിന്നും പഞ്ചായത്ത് ഓഫീസിലേയ്ക്ക് ഇറങ്ങിയ രാജേഷിനെ അക്രമികൾ പിടികൂടി കയർ ഫാക്ടറിയിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച രാജേഷ് പിന്നീട് അണ്ണാ ഡിഎംകെയിൽ ചേർന്നിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :