1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Facing life threat needs protection swapna suresh

ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ട് ജയിലിൽ ചിലർ വന്നു, ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്

സ്വർണക്കടത്ത്
തന്റെയും കുടുംബാഗങ്ങളുടെയും ജീവന് ഭീഷണിയുള്ളതായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചു. കോടതിയിൽ സമർപ്പിച്ച കത്തിലാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്. തനിക്ക് കൂടുതൽ ഒരുക്കണമെന്നും സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
 
ജയിലിൽ വെച്ച് തന്നെ ചിലയാളുകൾ വന്നുകണ്ടിരുന്നുവെന്നും ഉന്നതരുടെ പേരുകൾ പറയരുതെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടതായും സ്വപ്‌ന കത്തിൽ പറയുന്നു. ഇവർ പോലീസുകാരാണെന്നാണ് കരുതുന്നതെന്നും സ്വപ്‌ന പറയുന്നു. രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടി പൂർത്തിയായിട്ടുണ്ടെന്നും  വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മൊഴിയില്‍ വ്യക്തമാകുന്നുവെന്നും നേരത്തെ കോടതി പറഞ്ഞിരുന്നു. രഹസ്യമൊഴിയുടെ പശ്ചാത്തലത്തിലാണ് തന്റെ ജീവന് ഭീഷണിയുള്ളതായി സ്വപ്‌ന പറയുന്നത്.
അടുത്ത ലേഖനം
കള്ളവോട്ട്: തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍