അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 35,551 പേർക്ക് രോഗബാധ, 40,726 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 95 ലക്ഷം കടന്നു
- വിഡി സതീശനും അൻവർ സാദത്തിനുമെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധച്ച് സ്പീക്കർ
- കണ്ണൂരിൽ സ്വന്തം തോക്കിൽനിന്നും വെടിയേറ്റ് കർഷകൻ മരിച്ചനിലയിൽ
- കൃഷിരീതി മാറി: കൊച്ചിയുടെ തെരുവോരങ്ങളിൽ വ്യാപകമായി കഞ്ചാവ് ചെടികൾ
- ലോക്കപ്പിലും, ചോദ്യം ചെയ്യുന്ന ഇടങ്ങളിലും സിസിടിവി നിർബന്ധമാക്കി സുപ്രീം കോടതിയുടെ ഉത്തരവ്; എല്ലാ ഏജൻസികൾക്കും ബാധകം
മാസ്ക് ധരിക്കാത്തവരെ കൊവിഡ് സെന്ററില്‍ നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യിപ്പിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി
മാസ്ക് ധരിക്കാത്തവരെ കൊവിഡ് സെന്ററില്‍ നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യിപ്പിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്തില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാരിനോട് ഹൈക്കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതുസംബന്ധിച്ച് പുതിയ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കും. 2 ലക്ഷത്തിലധികം പേര്‍ക്കാണ് ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം കഴിഞ്ഞ ദിവസം ഗുജറാത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചെറുമകളുടെ വിവാഹം നടത്തിയതിന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കാന്തി ഗാമിത്തിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.