രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും ലോക്കപ്പുകളിലും അന്വേഷണ ഏജന്‍സി ഓഫീസികളിലും വോയ്‌സ് റെക്കോഡുള്ള അധ്യാധുനി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: സുപ്രീംകോടതി

ശ്രീനു എസ്| Last Modified വ്യാഴം, 3 ഡിസം‌ബര്‍ 2020 (15:50 IST)
രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും ലോക്കപ്പുകളിലും അന്വേഷണ ഏജന്‍സി ഓഫീസികളിലും വോയ്‌സ് റെക്കോഡുള്ളതും നൈറ്റ് വിഷനുള്ളതുമായ അധ്യാധുനി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിന് സംസ്ഥാങ്ങള്‍ മുന്‍കൈ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ ദൃശ്യങ്ങളും സംഭാഷണങ്ങളും 18മാസത്തേക്ക് സൂക്ഷിച്ചുവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

പഞ്ചാബില്‍ സംഭവിച്ച ഒരു കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കവെയാണ് കോടതി ഇത്തരമൊരു കാര്യം നിര്‍ദേശിച്ചത്. ആറുമാസത്തിനുള്ളില്‍ ഇക്കാര്യം നടപ്പാക്കി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :