ഹിന്ദുക്കളുടെ അമ്പലം ഭരിക്കാന്‍ ഹിന്ദുക്കള്‍ രാഷ്ട്രിയക്കാരോട് പറഞ്ഞുവോ..?

തിരുവനന്ദപുരം| vishnu| Last Modified ശനി, 21 ഫെബ്രുവരി 2015 (19:32 IST)
ഹിന്ദു ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് ഭരിക്കാന്‍ വിട്ടു നല്‍കണമെന്ന് പറഞ്ഞ് സംഘപരിവാര്‍ സംഘടനകള്‍ കേരളത്തില്‍ വലിയൊരു കാമ്പയിനുകള്‍ നടത്തുന്നുണ്ട്. ഇതിനിടെ ക്ഷേത്രങ്ങളിലെ പണം മറ്റാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ എടുക്കുന്നുണ്ടെന്നും അതിനാല്‍ ക്ഷേത്രങ്ങളില്‍ കാണിക്കയിടെല്ലെന്നും കാട്ടി സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം പ്രചരിച്ചിരുന്നു. ഇതിനെതിരെ വി‌ടി ബല്‍‌റാം എം‌എല്‍‌എ രംഗത്തെത്തിയിരുന്നു. ഹിന്ദുക്ഷേത്രങ്ങളിലെ ഭണ്ഡാര വരവ് അടക്കമുള്ള തുക സര്‍ക്കാര്‍ മറ്റ് മതക്കാര്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന ആരോപണം ഫേസ്ബുക്കിലൂടെ ബല്‍‌റാം നിഷേധിച്ചിരുന്നു. മാത്രമല്ല ഇത് സംഘപരിവാറിന്റെ തന്ത്രമാണെന്നും ഇതില്‍ വീഴരുതെന്നും വ്യക്തമാക്കി ബല്‍‌റാം ഇട്ട ഫേസ്ബുക്ക് സ്റ്റാറ്റസ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ബല്‍‌റാമിന്റെ സ്റ്റാറ്റസിനെതിരെ മറുപടിയെന്നോണം വീണ്ടും വിഷയത്തില്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഹിന്ദുക്കളുടെ അമ്പലം ഭരിക്കാന്‍ ഹിന്ദുക്കള്‍ രാഷ്ട്രിയക്കാരോട് പറഞ്ഞുവോ എന്ന് ചോദിക്കുന്ന പോസ്റ്റില്‍ കഴിഞ്ഞ 60 വര്‍ഷം ഹിന്ദു അമ്പലങ്ങള്‍ ഭരിച്ചത് കോണ്ഗ്രസ്സുകാരും സി പി എമ്മു കാരും ആണ് അതിനാല്‍ ഇത് വരെ കേരളത്തിലെ അമ്പലങ്ങളില്‍ വന്ന പണം എവിടെ എന്ന് അവര്‍ പറയണമെന്ന് ആവശ്യപ്പെടുന്നു. കഴിഞ്ഞ 60 വര്‍ഷം ഹിന്ദുക്കളുടെ അമ്പലം ഭരിച്ചത് നിങ്ങള്‍ രാഷ്ട്രിയക്കാര്‍ അല്ലെ എന്ന് ചോദിക്കുന്ന പോസ്റ്റില്‍ ഇത്രയും കാലം അവിടെ വരുന്ന പണത്തിന് രാഷ്ട്രീയക്കാര്‍ തന്നെ കണക്ക് പറയണമെന്നും ആവശ്യപ്പെടുന്നുണ്ട്.

അമ്പലങ്ങളിലെ വരുമാനം കൊണ്ട് ഇതുവരെ എത്ര പാവപ്പെട്ട ഹിന്ദു കുട്ടികള്‍ക്ക് സഹായം ചെയ്തു, എത്ര വൃദ്ധസദനം പണിതു, എന്ത് കൊണ്ട് രാഷ്ട്രിയക്കാര്‍ ഭരിക്കുന്ന ഈ അമ്പലങ്ങലില്‍ വരുന്ന വരുമാനം കൊണ്ട് ഒരു പാവപ്പെട്ട ഹിന്ദുക്കള്‍ക്കും പ്രയോജനം കിട്ടാത്തത്, അമ്പലത്തിലെ പണം കൊണ്ട് ഭരിക്കുന്ന രാ‍ഷ്ട്ര്രിയക്കാര്‍ എത്ര ദേവസം ആശുപത്രികള്‍ പണിതു, എന്ത് കൊണ്ട് എല്ലാ ജാതികളിലും ഉള്ളവര്‍ക്ക് പൂജ ചെയ്യുവാന്‍ ഉള്ള സ്വാതന്ത്ര്യം ഉള്ളപ്പോള്‍ അത് നടപ്പിലാകാത്തത് തുടങ്ങിയ ചോദ്യങ്ങള്‍ എണ്ണിയെണ്ണി ചോദിക്കുന്നുണ്ട്.

കഴിഞ്ഞ 60 വര്‍ഷം ഭരിച്ച രാഷ്ട്രീയക്കാര്‍ അല്ലെ അത് നടപ്പില്‍ ആക്കേണ്ടത് എന്നും അല്ലാതെ അത് ഹിന്ദു ഐക്യ വേദിയോ ആര്‍‌എസ്‌എസ്കരോ അല്ലല്ലോ ചെയ്യേണ്ടത് എന്നും ചോദിക്കുന്നു. ശബരിമല ,ഏറ്റുമാനൂര്‍ ,മലയാലപ്പുഴ ,ഗുരുവായൂര്‍ ,മലബാര്‍ ദേവസ്വങ്ങള്‍ കഴിഞ്ഞ 60 വര്‍ഷം ആയി രാഷ്ട്രിയക്കാര്‍ ഭരിച്ചിട്ടു എന്ത് ഗുണം ഉണ്ടായി എന്ന് ചോദിക്കുന്നതിനോടൊപ്പം കഴിഞ്ഞ 60 വര്‍ഷം ആയി രാഷ്ട്രിയക്കാര്‍ ആ അമ്പലങ്ങളിലെ പണം എങ്ങെനെ ചിലവഴിച്ചു എന്നും ഒരു ധവള പത്രം ഇറക്കുമോ എന്ന് വെല്ലുവിളിക്കുന്നുമുണ്ട്.

പുരോഗമന വാദം എന്ന് പറഞ്ഞു യഥാര്‍ഥത്തില്‍ രാഷ്ട്രിയക്കാര്‍ ഹിന്ദുക്കളെ തമ്മില്‍ അടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും എന്ത് കൊണ്ട് യേശുദാസിനെ പോലെ ഒരു ഭക്തനെ ഗുരുവായൂര്‍ അമ്പലത്തില്‍ കയറ്റാന്‍ ചര്‍ച്ചകള്‍ നിങ്ങള്‍ ബന്ധപ്പെട്ടവരും ആയി നടത്താത്തത് എന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. അമ്പലങ്ങള്‍ ഭരിക്കുന്നവരായിട്ടും അതിനുള്ള നടപടികള്‍ എടുക്കാത്തതെന്താണെന്നും പോറ്റില്‍ ചോദിക്കുന്നുണ്ട്.
എന്ത് കൊണ്ട് കഴിഞ്ഞ 60 വര്ഷം ഹിന്ദുക്കളുടെ അമ്പലം ഭരിച്ച കോണ്‍ഗ്രസ് ,സി പി എം കാര്‍ അമ്പലങ്ങളുടെ സ്ഥലം കയ്യേറിയവരില്‍ നിന്നും തിരിചെടുത്തില്ല എന്നും പമ്പാ നദി വൃത്തിയാക്കാന്‍ നടപടിയെടുക്കാത്തതെന്താണെന്നും ഇതില്‍ ചോദിക്കുന്നു.

അവസാനം ഇപ്പോള്‍ കൊണ്ഗ്രെസ്സ് നേതാവ് ആണ് ദേവസ്വം ഭരിക്കുന്നത്‌ നാളെ അവിടെ സി പി എം കാരന്‍ വരും .പക്ഷെ അത് കൊണ്ട് ഹിന്ദുക്കള്‍ക്ക് എന്ത് പ്രയോജനമെന്ന് ഇതില്‍ എടുത്തു ചോദിക്കുന്നു. രാഷ്ട്രീയക്കാര്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത് മറ്റു സര്‍കാര്‍ ബോര്‍ഡുകള്‍ ,കോര്‍പ്പറേഷന്‍ ഒക്കെ ഭരിക്കുന്നത്‌ പോലെ തന്നെ അല്ലെ എന്നും
അങ്ങെന്‍ ഉള്ള രാഷ്ട്രിയക്കാര്‍ ഭരിക്കുന്ന സര്‍ക്കാര്‍ സ്ഥാപങ്ങളുടെ അവസ്ഥ എന്താണ് എന്നത് കേരളത്തിലെ ജനങ്ങളോട് പ്രത്യേകം പറയണോ
എന്നും ഇതില്‍ പരിഹാസമുണ്ട്.

പ്രത്യക്ഷത്തില്‍ ഇതില്‍ ബല്‍‌റാമിന്റെ പേര് ഇല്ലെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം ഇട്ട ഫേസ്ബുക്ക് സ്റ്റാറ്റസാണ് ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് കാരണമായത് എന്ന് വ്യക്തം. അതിനാല്‍ ബല്‍‌റാമിന്റെ പേര് എടുത്ത് പറയാതെ നിലവില്‍ കേരളത്തിലെ അമ്പലങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയക്കരെ മുഴുവനും ഉള്‍ക്കൊള്ളിച്ചാണ് ഇതില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് അമ്പലങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കുന്നതുപോലെ മറ്റുമത്സ്ഥരുടെ ആരാധനാലയങ്ങളും ഇതേപോലെ ബോര്‍ഡുകള്‍ ഉണ്ടാക്കി ഭരിക്കാന്‍ രാഷ്ട്രീയക്കാര്‍ മുതിരാത്തതെന്നും ഹിന്ദുക്കള്‍ക്ക് ഐക്യമില്ലത്തതിനാലാണ് ഇത്തരം ക്രൂരതകള്‍ അവരോട് ചെയ്യുന്നതെന്നും പ്രതികരണത്തില്‍ പറയുന്നുണ്ട്.

ദേവസ്വം ഭരിക്കുന്ന അമ്പലങ്ങളില്‍ കാണിക്കയിട്ടില്ലെങ്കില്‍ അതിന്റെ കഷ്ടം അനുഭവിക്കുക ഹിന്ദുക്കള്‍ തന്നെയാണ് എന്നാണ് ജനപ്രതിനിധിയായ വി ടി ബല്‍റാം പറയുന്നത്. ദേവസ്വത്തിന് കീഴിലുള്ളതും വരുമാനമില്ലാത്തതുമായ ഒരുപാട് ക്ഷേത്രങ്ങളില്‍ ധനസഹായം നല്‍കുന്നത് വലിയ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് എന്ന് ബല്‍റാം പറയുന്നു. ഇവിടങ്ങളിലെല്ലാം കൂടി ആയിരക്കണക്കിനു ഹിന്ദുക്കള്‍ മറ്റ് ജോലികളും ചെയ്യുന്നു. അവരൊക്കെ പട്ടിണിയായിപ്പോകും എന്നത് ഒരു സാമുദായിക പ്രശ്‌നം മാത്രമല്ല, സാമൂഹിക പ്രശ്‌നം കൂടിയാണ്.
എന്നാല്‍ ഇതിനെ ഘണ്ഡിച്ചുകൊണ്ട് ഇന്ന് കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയുള്ള ക്ഷേത്രങ്ങള്‍ ഇല്ലെന്നും അതിനാല്‍ ഈ പണം എങ്ങോട് പോകുന്നു എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത രാഷ്ട്രീയക്കാര്‍ക്കുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :