കണ്ണൂര്‍|
Last Modified ശനി, 21 ഫെബ്രുവരി 2015 (16:28 IST)
വി എസ് അച്യുതാനന്ദന്‍ ക്ഷുഭിതനാണെന്നും എന്നാല്‍ പാര്‍ട്ടി വിടില്ലെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.
വി എസുമായി ഫോണില്‍ സംസാരിച്ചെന്നും സമ്മേളനത്തില്‍ വായിച്ചത് വി എസിനെതിരായ കുറ്റപത്രമായിരുന്നെന്നും ഇത്തരത്തില്‍ ഒരു പ്രമേയം അവതരിപ്പിക്കുമ്പോള്‍ മറുപടി പറയാന്‍ വി എസിന് അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് കാര്യം അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് അദ്ദേഹത്തിന് പി ബിയില്‍ നിന്ന് ഉറപ്പ് ലഭിക്കണമെന്നാണ് വി എസിന്റെ ആവശ്യമെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബര്‍ലിന്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം അനുനയ ശ്രമങ്ങള്‍ വിജയിക്കുന്നതായാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഇതിന്റെ ഭാഗമായി വി എസ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്നാണ് സൂചന. വി എസ് ഉയര്‍ത്തിയ പ്രശ്നങ്ങളുമയ ബന്ധപ്പെട്ട് സംസ്ഥാന സമിതി യോഗം ചേരുന്നുണ്ട്. വി എസ് ഉയര്‍ത്തിയ ആവശ്യങ്ങള്‍ പി ബി ചര്‍ച്ച ചെയ്യും.
വി എസുമായി പ്രകാശ് കാരാട്ട് കൂടികാഴ്ച നടത്തിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. വി എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പി ബിയ്ക്ക് വി എസ് അറിയിച്ച വിയോജന കുറിപ്പ് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പ് നല്‍കുമെന്നാണ് സൂചന.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.