വിഎസിന്റെ നടപടി ദൗർഭാഗ്യകരം: പന്ന്യൻ രവീന്ദ്രൻ

  വിഎസ് അച്യുതാനന്ദന്‍ , പിണറായി വിജയന്‍ , സിപിഐ , പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം| jibin| Last Modified ശനി, 21 ഫെബ്രുവരി 2015 (16:34 IST)
വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള പ്രശ്നം സമവായത്തിലൂടെ പരിഹരിക്കേണ്ടതാണെന്നും. വിഎസ് സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത് ദൗർഭാഗ്യകരമാണെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ.

സിപിഎമ്മിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ചേര്‍ന്നാണ്.  വിഎസ് ഇപ്പോഴും കേരളത്തിന്റെ പ്രതിപക്ഷ നേതാവാണെന്നും. ഇടത് മുന്നണി നന്നാവാൻ വേണ്ടിയാണ് സിപിഐ വിമർശനം ഉന്നയിക്കുന്നതെന്നും പന്ന്യൻ പറഞ്ഞു. തങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ മുന്നണിയുടെ ഗുണത്തിന് വേണ്ടിയാണെന്നും. ആരെയും കുറ്റപ്പെടുത്താന്‍ അല്ല തങ്ങള്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി വിട്ടുപോയ ഇടതുപക്ഷ പാർട്ടികൾ തിരച്ചുവരണമെന്ന് കൊല്ലത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനം തന്നെ ആവശ്യപ്പെട്ടതാണ്. ഇപ്പോഴും ആ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്നും പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :