ആലപ്പുഴ|
കോടിയേരി വിഎസിനെ വിളിച്ചു, അനുനയ ശ്രമങ്ങള്‍ ഊര്‍ജിതം|
Last Updated:
ശനി, 21 ഫെബ്രുവരി 2015 (18:42 IST)
വിഎസ് അചുതാനന്ദന്‍ സംസ്ഥാനന്‍ സമ്മേളന വേദിയില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സംഭവം നിഷേധിച്ച പൊളിറ്റ്ബ്യൂറോപ്പ് അംഗം കോറിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. സമ്മേളനത്തിന്റെ ചര്‍ച്ചാ വിഷയങ്ങള്‍ വിശദീകരിക്കുന്നതിനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരി വിഎസ് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ നിഷേധിച്ചത്.
വിഎസ് പോയത് അറിയിച്ചിട്ടാണെന്നും പ്രതിഷേധിച്ച് പുറത്തു പോകുകയാണെന്ന് വി എസ് തന്നോട് പറഞ്ഞിട്ടില്ല എന്നും കോടിയേരി പറഞ്ഞു. തന്നൊട് പറഞ്ഞിട്ടാണ് വിഎസ് പുറത്ത് പോയതെന്ന് കോടിയേരി പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഒരാളെപ്പറ്റിമാത്രമല്ല പരാമര്‍ശമുള്ളത്. ഓരോ സെക്രട്ടറിയേറ്റ് അംഗങ്ങളെപ്പറ്റിയും പരാമര്‍ശമുണ്ട്. അതേസമയം
പ്രവര്‍ത്തന റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ഉപാധി വിഎസ് വച്ചതായി അറിയില്ലെന്ന് കൊടിയേരി അറിയിച്ചു.
സമ്മേളനത്തില്‍ നാളെ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം വി എസിനോട് ചോദിക്കണമെന്നാണ് കോടിയേരി പറഞ്ഞത്. വി എസ് വി
എസ്
അച്ചടക്കം ലംഘിച്ചതായി കണക്കാക്കാനാകില്ല എന്ന് പറഞ്ഞ കോടിയേരി വി എസ് സമ്മേളനത്തില്‍ നിന്ന് പോയത് അച്ചടക്ക ലംഘനമാണോയെന്ന് പരിശോധിക്കും. മറ്റെന്തെങ്കിലും പ്രശ്നമാണെങ്കില്‍ വി എസിന് പറയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ആലപ്പുഴയിലും നീലേശ്വരത്തും നടന്ന വി എസ് അനുകൂല പ്രകടനം പരിശോധിക്കുമെന്ന് കൊടിയേരി വ്യക്തമാക്കി. പാര്‍ട്ടി സ്ഥാപകരില്‍ ഒരാളായ വി എസ് പാര്‍ട്ടിയില്‍ നിന്ന് പോകുമോ എന്ന ചോദ്യം അസംബന്ധമാണെന്നും ഒരു പാര്‍ട്ടി മെമ്പറുപോലും പുറത്തുപോകണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നില്ല എന്നും കോടിയേരി പറഞ്ഞു. അതേസമയം വിഎ അച്യുതാനന്ദനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമായി തുടരുകയാണ്.
ഇതിന്റെ ഭാഗമായി കോടിയേരി അച്യുതാനന്ദനെ വിളിച്ചതായി സൂചനകളുണ്ട്. കോടിയേരിയുടെ ആവശ്യപ്രകാരമാണ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടത്താനിരുന്ന പത്രസമ്മേളനം വിഎസ് ഉപേക്ഷിച്ചതെന്നാണ് സൂചന. സിപിഎം കേന്ദ്ര നേതൃത്വവും വിഎസിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. വിഎസിനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം. ഇതിന് കോടിയേരി മധ്യസ്ഥം വഹിക്കുമെന്നാണ് സൂചന.