എഴുത്തച്‌ഛന്‍ പുരസ്കാരം പുതുശ്ശേരി രാമചന്ദ്രന്

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (17:03 IST)
ഈ വര്‍ഷത്തെ എഴുത്തച്‌ഛന്‍ പുരസ്കാരം ഭാഷാ ഗവേഷകനും കവിയുമായ പുതുശ്ശേരി രാമചന്ദ്രന്. മലയാളസാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. തിരുവനന്തപുരത്ത്​ നടന്ന ചടങ്ങിൽ സാംസ്​കാരിക മന്ത്രി കെ സി ജോസഫാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​.

ഒന്നരലക്ഷം രൂപയും പ്രശസ്​തി പത്രവും ഫലകവും അടങ്ങുന്നതാണ്​ പുരസ്​കാരം. കവിത, ഭാഷാ പഠനം, വ്യാഖ്യാനം എന്നീ രംഗങ്ങളിൽ
സംഭാവനകൾ അർപ്പിച്ച വ്യക്​തിയാണ്​ പുതുശ്ശേരി രാമചന്ദ്രനെന്ന്​ പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ട് കെ സി ജോസഫ്​ പറഞ്ഞു.

കേന്ദ്രസാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' (2014), വള്ളത്തോൾ പുരസ്​കാരം(2008), കേന്ദ്ര,കേരള സാഹിത്യ അക്കാദമി പുരസ്​കാരങ്ങള്‍ എന്നിവ നേടിയിട്ടുണ്ട്​. കൊല്ലം, വർക്കല എസ്​ എൻ കോളജുകൾ, കേരള സർവകലാശാല എന്നിവിടങ്ങളിൽ മലയാളവിഭാഗം അധ്യാപകനായും വകുപ്പ്​ മേധാവിയായും പ്രവർത്തിച്ചു​.

കേരള സർവകലാശാല അന്താരാഷ്​ട്ര കേരള പഠന കേ​ന്ദ്രം ഡയറക്​ടർ ആയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :