കൊച്ചിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 23 പേര്‍ക്കു പരുക്ക്

 ബസ് മറിഞ്ഞ് പരുക്ക് , ബസ് , അപകടം , ആശുപത്രി
കൊച്ചി| jibin| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (13:16 IST)
വെല്ലിംഗ്ടണ്‍ ഐലന്‍ഡ് ഇന്ദിരാഗാന്ധി റോഡില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥികളക്കം 23 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയിലും, പനയപ്പള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ആറു പേരെ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഫോര്‍ട്ട് കൊച്ചി- ഐലന്‍ഡ് റൂട്ടില്‍ ഓടുന്ന മൂകാംബിക ബസ് ആണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് കയറി പോകാന്‍ സൈഡ് കൊടുക്കുന്നതിനിടെ റോഡില്‍ കേബിളിനും കുടിവെള്ളത്തിനുമായി നിര്‍മിച്ച കുഴിയില്‍പ്പെട്ട് നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് അടുത്തുള്ള സ്വകാര്യ കമ്പനിയുടെ ഇന്ധനസംഭരണ ടാങ്കുകള്‍ സ്ഥിതി ചെയ്യുന്ന കോമ്പൌണ്ടിന്റെ മതിലുകള്‍ തകര്‍ത്തു മറിയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :