ക്വാറി ലൈസന്‍സ് ഇളവ് റദ്ദാക്കി; പാരിസ്ഥിതിക അനുമതി നിര്‍ബന്ധം

കൊച്ചി| JOYS JOY| Last Updated: തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (14:19 IST)
സംസ്ഥാനത്ത് ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ നല്കിയ ഇളവ് ഹൈക്കോടതി റദ്ദാക്കി. ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കി. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാനത്തെ എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതിക അനുമതി കോടതി നിര്‍ബന്ധമാക്കി.

കൂടാതെ, 2005ലെ ഖനന നിയമം കര്‍ശനമാക്കുകയും ചെയ്‌തു. ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ നല്കിയ ഇളവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമവകുപ്പിന്റെ നിര്‍ദ്ദേശം മറികടന്നായിരുന്നു റവന്യൂവകുപ്പ് ക്വാറി ലൈസന്‍സില്‍ ഇളവ് വരുത്തിയത്.

ക്വാറികള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :