വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ഇന്ത്യൻ ഹോക്കി താരത്തിനെതിരെ പോക്സോ കേസ്

Varun Kumar
അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (17:26 IST)
Varun Kumar
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഇന്ത്യന്‍ ഹോക്കി താരം വരുണ്‍കുമാറിനെതിരെ പോക്‌സോ കേസ്. ബംഗളുരു സ്വദേശിനിയാണ് പരാതികാരി. 2019ല്‍ സാമൂഹികമാധ്യമം വഴിയാണ് വരുണ്‍കുമാറിനെ പരിചയപ്പെട്ടതെന്നും പിന്നാലെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.

താന്‍ 17 വയസായിരുന്ന സമയത്തായിരുന്നു അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ വരുണ്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 2019ല്‍ പരിചയപ്പെട്ടതിന് പിന്നാലെ അത്താഴത്തിനായി ജയാനഗറിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ബെംഗളുരുവില്‍ താരം കോച്ചിങ് ക്യാമ്പിനെത്തുമ്പോള്‍ ശാരീരികബന്ധം പുലര്‍ത്തുമായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ ബെംഗളുരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :