1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

കേരള ഫിഷറീസ് സര്‍വ്വകലാശാലയില്‍ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ; സമരവുമായി വിദ്യാര്‍ത്ഥിനികള്‍

Ernakulam
കേരള ഫിഷറീസ് സര്‍വ്വകലാശാലയില്‍ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ  കണ്ട സംഭവത്തില്‍ സമരവുമായി വിദ്യാര്‍ത്ഥിനികള്‍. വെള്ളിയാഴ്ച രാത്രിയാണ് ഹോസ്റ്റലിന്റെ ഒന്നാം നിലയിലെ സൂചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്തിയത്. പെണ്‍കുട്ടി ബഹളം വച്ചതോടെ ക്യാമറയുമായി ഒളിച്ചുനിന്ന വ്യക്തി ഫോണുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
ഇതുവരെ പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. ഹോസ്റ്റലില്‍ വേണ്ടത്ര സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റവാളിയെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. 157 കുട്ടികളുള്ള ഹോസ്റ്റലില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഉള്ളത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ജീവനക്കാരെ ഭീഷണിപ്പെടുത്തി വിമാനം തിരിച്ചിറക്കി: യാത്രക്കാരിക്ക് 33 ലക്ഷം രൂപ പിഴ