അനുബന്ധ വാര്‍ത്തകള്‍
- പതിനാലുകാരനെതിരെ ലൈംഗിക അതിക്രമം : 65 കാരൻ അറസ്റ്റിൽ
- ധ്യാന്‍ ശ്രീനിവാസനും പ്രയാഗ മാര്‍ട്ടിനും ഒന്നിക്കുന്ന 'ബുള്ളറ്റ് ഡയറീസ്', ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലേക്ക്
- മുന്‍കാല പ്രണയത്തെ ചൊല്ലി തര്‍ക്കം, പെണ്‍കുട്ടിയുടെ കഴുത്തറുത്ത് യുവാവ്
- കുട്ടികള്‍ക്ക് മുന്നില്‍ മാജിക്ക് കാണിച്ച് മോദി, വീഡിയോ വൈറല്‍
- മെഡിക്കല്‍ പ്രവേശനം: നീറ്റ് ഫലം ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അവസരം
ലഹരി മരുന്ന് കച്ചവടം : സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ
എറണാകുളം: ആഡംബര ഹോട്ടലിൽ മുറിയെടുത്ത് സാമ്പത്തിക സ്ഥിതിയുള്ളവരെ മാത്രം ലക്ഷ്യമിട്ടു ലഹരി മരുന്ന് കച്ചവടം നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്.
കൊല്ലം ഓച്ചിറ സ്വദേശി റിജോ, കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശേരി ധർമ്മടം സ്വദേശിനി മൃദുല എന്നിവരെ കൊച്ചി സൗത്ത് പൊലീസാണ് പിടികൂടിയത്. കൊച്ചി കടവന്ത്രയിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 19.82 ഗ്രാം എം.ഡി.എം.എ, 4.5 ഗ്രാം ഹാഷീഷ് ഓയിൽ എന്നിവയും അവ തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഡിജിറ്റൽ വെയിങ് മെഷീൻ എന്നിവയും പിടിച്ചെടുത്തു.
സ്ത്രീ കൂടെയുള്ളതുകൊണ്ട് സംശയം ഉണ്ടാവില്ലെന്ന് കരുതിയാണ് മൂവർ സംഘം ഇവിടെയെത്തിയത്. ഒന്നും രണ്ടും പ്രതികൾ മയക്കുമരുന്ന്, വഞ്ചന കേസുകളിലായി നിരവധി കേസുകളിലെ പ്രതികളാണ്. അറസ്റ്റിലായ പ്രതികളെ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.