ധ്യാന്‍ ശ്രീനിവാസനും പ്രയാഗ മാര്‍ട്ടിനും ഒന്നിക്കുന്ന 'ബുള്ളറ്റ് ഡയറീസ്', ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ശനി, 18 നവം‌ബര്‍ 2023 (11:23 IST)
ധ്യാന്‍ ശ്രീനിവാസനും പ്രയാഗ മാര്‍ട്ടിനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ബുള്ളറ്റ് ഡയറീസ്'.ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന മോട്ടോര്‍ സൈക്കിള്‍ പ്രേമിയുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകള്‍ എത്തും.
ധ്യാന്‍ ശ്രീനിവാസന്‍, പ്രയാഗ മാര്‍ട്ടിന്‍, ജോണി ആന്റണി, രഞ്ജി പണിക്കര്‍, അല്‍ത്താഫ് സലിം,സുധീര്‍ കരമന, ശ്രീകാന്ത് മുരളി ഷാലു റഹിം എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത് കൈതപ്രം,അനു എലിസമ്പത് ജോസ് എന്നിവരാണ് സംഗീതം ഷാന്‍ റഹ്‌മാന്‍,ചിത്രസംയോജനം രഞ്ജന്‍ എബ്രഹാം,വസ്ത്രലങ്കാരം സമീറ സനീഷ്,കല സംവിധാനം അജയ് മാങ്ങാട് RD ഇല്ലുമിനേഷന്‍ ഡിസംബര്‍ 1 ന് ചിത്രം തിയേറ്ററില്‍ എത്തിക്കും.
കണ്ണൂര്‍, മംഗലാപുരം എന്നിവിടങ്ങളിലാണ് 'ബുള്ളറ്റ് ഡയറീസ്' ചിത്രീകരിച്ചത്. സന്തോഷ് മുണ്ടൂര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :