1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Film News Malayalam

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

Gouthami
ചെന്നൈ: നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിലായി. കേസിലെ ആറു പ്രതികളിൽ ഒരാളായ ബാലരാമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ കോടതി റിമാൻഡ് ചെയ്തു.

ഗൗതമി തന്റെ പേരിലുള്ള 46 ഏക്കർ ഭൂമി വിൽക്കാൻ തീരുമാനിച്ചപ്പോൾ അത്തിനു സഹായിക്കാം എന്ന് അഴകപ്പൻ എന്നയാളും ഇയാളുടെ ഭാര്യയും പറഞ്ഞ പ്രകാരം ഇവർക്ക് വിൽക്കാനായി ഇവർക്ക് പവർ ഓഫ് അറ്റോർണി നൽകിയിരുന്നു. എന്നാൽ വ്യാജ രേഖ ഉപയോഗിച്ചും തന്റെ വ്യാജ ഒപ്പിട്ടും തന്റെ സ്വത്തിന്റെ 25 കോടി തട്ടിയെടുത്തു എന്നും ഇയാളെ ബി.ജെ.പി നേതാക്കൾ സഹായിക്കുന്നു എന്നുമാരോപിച്ചു ഗൗതമി പാർട്ടി വിടുകയും ചെയ്തിരുന്നു.

ഗൗതമി നൽകിയ കേസ് അന്വേഷിക്കാനായി പോലീസ് രൂപീകരിച്ച പ്രത്യേക സംഘമാണ് ഇപ്പോൾ ബലരാമനെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി അഴകപ്പനാണ്.വിശദ വിവരം അറിവായിട്ടില്ല.   
അടുത്ത ലേഖനം
മന്ത്രവാദത്തിന്റെ മറവിൽ 130 പവൻ തട്ടിയെടുത്തയാൾ അറസ്റ്റിൽ