1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

കൊച്ചിയില്‍ ഒരു വീട്ടിലെ മൂന്നുപേരും തൂങ്ങിമരിച്ച നിലയില്‍

Ernakulam
കൊച്ചിയില്‍ ഒരു വീട്ടിലെ മൂന്നുപേരും തൂങ്ങിമരിച്ച നിലയില്‍. കുറുമശേരിയിലാണ് സംഭവം. അച്ഛനും അമ്മയും മകനുമാണ് മരിച്ചത്. അമ്പാട്ടുകാവില്‍ ഗോപിയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 36കാരനായ മകന്റെ സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം. 
 
വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഗോപിയുടെ മകന്‍ പലരില്‍ നിന്നും പണം വാങ്ങിയിരുന്നു. എന്നാല്‍ ഇത് തിരിച്ചുകൊടുക്കാന്‍ സാധിച്ചില്ല.
അടുത്ത ലേഖനം
തെക്കന്‍ ഛത്തീസ്ഗഡിനു മുകളില്‍ ചക്രവാതചുഴി; മണ്‍സൂണ്‍ പാത്തി അടുത്ത 4 ദിവസം സജീവമായി തുടരാന്‍ സാധ്യത