1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

കൊച്ചിയില്‍ നിന്നും പെട്രോളുമായി എത്തിയ ടാങ്കര്‍ ലോറി പെരിന്തല്‍മണ്ണയില്‍ മറിഞ്ഞു, പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു

Ernakulam
കൊച്ചിയില്‍ നിന്നും പെട്രോളുമായി എത്തിയ ടാങ്കര്‍ ലോറി പെരിന്തല്‍മണ്ണയില്‍ മറിഞ്ഞു. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. വാഹനത്തിനുള്ളിലുണ്ടായിരുന്ന ഡ്രൈവറായ കൃഷ്ണന്‍കുട്ടി, ജിനു എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
 
അപകടത്തിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘവും പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
അടുത്ത ലേഖനം
Krishna Janmashtami Wishes in Malayalam: ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകള്‍ മലയാളത്തില്‍