രണ്ട് അനിയന്മാരുടെ വലിയ ചേച്ചിയായി നിലകുട്ടി,വീട്ടിലെ കുട്ടി പട്ടാളത്തില്‍ ഒരാള്‍ കൂടി ജോയിന്‍ ചെയ്തു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (10:14 IST)
വീട്ടിലെ കുട്ടി പട്ടാളത്തില്‍ ഒരാള്‍ കൂടി ജോയിന്‍ ചെയ്ത സന്തോഷത്തിലാണ് പേളിയുടെ കുടുംബം.ശ്രീനിഷിന്റെയും പേളിയുടെയും മകള്‍ നിലയാണ് ആ കൂട്ടത്തില്‍ മുതിര്‍ന്നയാള്‍.അനുജത്തി റേച്ചലിന്റെ മകന്‍ റെയ്ന്‍ ആണ് രണ്ടാമന്‍. കുഞ്ഞ് ചേച്ചിക്കും ചേട്ടനും കളിക്കാനായി ഒരു കുട്ടി കുറുമ്പന്‍ കോടി വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.റേച്ചലിന്റെ രണ്ടാമത്തെ മകന്‍ കയ് റൂബന്‍ ബിജി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞ്. ഇപ്പോഴിതാ കയ് റൂബനെ മടിയില്‍ ഇരുത്തി തന്റെ സ്‌നേഹം പങ്കുവെക്കുന്ന വലിയ ചേച്ചിയായ നിലക്കുട്ടിയുടെ ചിത്രമാണ് പേളി പങ്കുവെച്ചിരിക്കുന്നത്.
പേളി മാണിയുടെ സഹോദരിയായ റേച്ചലും മലയാളികള്‍ക്ക് പരിചിതയാണ്. ചേച്ചി ആങ്കറിംഗ് രംഗത്ത് സജീവമായപ്പോള്‍ ഡിസൈനിങ്ങിലാണ് അനിയത്തി താല്‍പര്യം കാണിച്ചത്.
പേളിയുടെയും റേച്ചലിന്റെയും മക്കള്‍ ഒന്നിച്ചാണ് വളരുന്നത്. ഒന്നിച്ച് കളിച്ചും കുസൃതി കാണിച്ചും നിലയ്ക്ക് കൂട്ടായി എന്നും റെയ്ന്‍ അനിയന്‍ ഉണ്ട്.ഇനി ഒരാള്‍ കൂടി വരുമ്പോള്‍ കുട്ടികളുടെ ലോകം കൂടുതല്‍ നിറമുള്ളതാകും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :