അനുബന്ധ വാര്‍ത്തകള്‍
- മീശ പിരിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ മാസായി ജയസൂര്യ, വീഡിയോ വൈറല്‍
- കെഎസ്ആര്‍ടിസിയുടെ വരുമാനം സര്‍വകാല റെക്കോര്‍ഡില്‍
- വരുംമണിക്കൂറുകളില്‍ തിരുവനന്തപുരം ജില്ലയില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
- ആറു മുതല്‍ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ
- പുഷ്പയില്‍ വാങ്ങിയ പ്രതിഫലം പോരാ, ഇരിട്ടിയില്‍ കൂടുതല്‍ ചോദിച്ച് ഫഹദ് ഫാസില്‍ ?
തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച; കള്ളന്‍ ഉടുതുണിവരെ മോഷ്ടിച്ചുകൊണ്ടുപോയി
തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച. പൂവച്ചല്‍ ഓണംകോട് സിമി ഭവനില്‍ സരളയുടെ വീട്ടില്‍ ആണ് മോഷണം നടന്നത്. പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്നും പണവും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു. ഓണം പ്രമാണിച്ച് കഴിഞ്ഞ ഒരാഴ്ചയായി സരള മകള്‍ സിമി യുടെ വീട്ടിലായിരുന്നു
42,000 രൂപ, മിക്‌സി, സാരി ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍, വൈദ്യുത ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, വെങ്കല പാത്രങ്ങള്‍ എന്നിവയെല്ലാം മോഷ്ടിച്ചു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. വീടിന്റെ മുന്‍ വാതില്‍ കുത്തിപ്പൊളിച്ച് ഉള്ളില്‍ കടന്നാണ് മോഷണം നടത്തിയത്.