ആലുവയില്‍ ആല്‍മരം വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 10 ജൂണ്‍ 2023 (20:05 IST)
ആലുവയില്‍ ആല്‍മരം വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു. ആലുവ യുസി കോളേജിന് സമീപം മില്ലുപടിയിലാണ് ആല്‍മരം കടപുഴകി വീണ് അപകടം ഉണ്ടായത്. മരത്തിന് സമീപം ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളിലൊരാളാണ് മരിച്ചത് മറ്റു കുട്ടികള്‍ക്കൊന്നും തന്നെ സാരമായ പരിക്കേറ്റിട്ടില്ല. പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരം മുറിച്ചു മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :