തമിഴ്‌നാട് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനു വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി ആനപ്രേമി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 10 ജൂണ്‍ 2023 (13:25 IST)
തമിഴ്‌നാട് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനു വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി ആനപ്രേമി. അരിക്കൊമ്പന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് പ്രത്യേകപൂജ ഒരുക്കിയത്. വടക്കാഞ്ചേരി ശ്രീ മഹാഗണപതി സഹായം ക്ഷേത്രത്തിലാണ് ഗണപതിഹോമം നടത്തിയത്. വഴിപാട് നേര്‍ന്നത് കര്‍ണാടകയില്‍ താമസിക്കുന്ന ഒരു ഭക്തയാണ്.

അതേസമയം കഴിഞ്ഞ ദിവസം കുമളി ശ്രീ ദുര്‍ഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തില്‍ അരിക്കൊമ്പനു വേണ്ടി ഒരു മൃഗസ്‌നേഹി വഴിപാടുകള്‍ നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വഴിപാട് രസീതില്‍ അരിക്കൊമ്പന്‍-ഉത്രം നക്ഷത്രം എന്നാണ് കൊടുത്തിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :