1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Monsoon Kerala News

കാലവര്‍ഷം കേരളം മുഴുവന്‍ വ്യാപിച്ചു

Monsoon
മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതി തീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നു. വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള 3 ദിവസം  വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടല്‍  ന്യുന മര്‍ദ്ദം ബംഗ്ലാദേശ് മ്യാന്‍മാര്‍ തീരത്തിനു സമീപം അതി ശക്തമായ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി/  മിന്നല്‍ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. ജൂണ്‍ 10 മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍