1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

ഷാര്‍ജയില്‍നിന്നും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിദേശ വനിതയില്‍ നിന്നും ഒരു കിലോ ഹെറോയിന്‍ പിടികൂടി

Ernakulam
ഷാര്‍ജയില്‍നിന്നും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിദേശ വനിതയില്‍ നിന്നും ഒരു കിലോ ഹെറോയിന്‍ പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ 3.10-ന് ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ ആഫ്രിക്കന്‍ യുവതിയാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
 
ഇവര്‍ കെനിയയില്‍ നിന്നും ഷാര്‍ജ വഴി കൊച്ചിയിലെത്തിയതാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ഡി.ആര്‍.ഐ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
 
അടുത്ത ലേഖനം
Who is Arikomban: ആരാണ് അരിക്കൊമ്പന്‍? അറിയേണ്ടതെല്ലാം