സഹോദരിയെ രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടി, സഹോദരങ്ങള്‍ മുങ്ങി മരിച്ചു

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 29 മെയ് 2023 (12:37 IST)
മുംബൈയില്‍ സഹോദരിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു. ഹരിപ്പോട് സ്വദേശികളായ ഇവര്‍ വളര്‍ത്തു നായയെ കുളിപ്പിക്കുകയായിരുന്നു.മുംബൈ ഡോംബിവ്ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരണ്‍ ബില്‍ഡിങ് നിവാസികളായ രവീന്ദ്രന്‍-ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീര്‍ത്തി (17) എന്നിവരാണ് മുങ്ങി മരിച്ചത്. മാതാപിതാക്കള്‍ ചികിത്സയുടെ ഭാഗമായി നാട്ടിലാണ്.

ഡോംബിവ്ലി ഈസ്റ്റിലുള്ള ദാവ്ഡിയിലെ കുളത്തില്‍ കീര്‍ത്തി കാല്‍ തെറ്റി വീണു. സഹോദരിയെ രക്ഷിക്കാനായി രഞ്ജിത്ത് വെള്ളത്തിലേക്ക് ചാടിയതാണെന്നാണ് വിവരം. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും.

രഞ്ജിത്ത് നവിമുംബൈയിലെ ആശുപത്രിയില്‍ ഹൗസ് സര്‍ജനാണ്. പ്ലസ് ടു കഴിഞ്ഞയാളാണ് കീര്‍ത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :