1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Silver storm park closed

വെള്ളത്തില്‍ കളിച്ച കുട്ടികള്‍ക്ക് എലിപ്പനി; സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് പൂട്ടിച്ചു

Silver storm park closed
ചാലക്കുടി അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് സില്‍വര്‍ സ്റ്റോം പൂട്ടിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വാട്ടര്‍ തീം പാര്‍ക്ക് പൂട്ടിച്ചത്. പാര്‍ക്കില്‍ കുളിച്ച നിരവധി കുട്ടികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പാര്‍ക്കില്‍ കുളിച്ച നിരവധി കുട്ടികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സില്‍വര്‍ സ്റ്റോമില്‍ പരിശോധന നടത്തി. പാര്‍ക്കിലെ വെള്ളം ഉടനടി മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 
 
അടുത്ത ലേഖനം
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം: ജില്ലാകളക്ടര്‍ വിശദീകരണം തേടി