അനുബന്ധ വാര്‍ത്തകള്‍
- പകര്‍ച്ചവ്യാധിയല്ലാത്ത രോഗം മൂലം ഇന്ത്യയില്‍ മരിക്കുന്നവരില്‍ 40ശതമാനത്തിലേറെപേര്‍ക്കും ഹൃദ്രോഗം
- ഒന്നൂടെ സുന്ദരിയായി നടി ഭാമ, പുതിയ ചിത്രങ്ങള്‍ കാണാം
- തൃശൂരില്‍ കോളേജിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനി മാതാവിന്റെ മുന്നില്‍ വച്ച് ചരക്കുലോറി കയറി മരിച്ചു
- പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് മുമ്പ് സര്‍ക്കാര്‍ രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടനകളില്‍ നിന്ന് ഉപദേശം തേടിയതായി റിപ്പോര്‍ട്ട്
- വിജയ് ബാബുവിന്റെയും, ലിജു കൃഷ്ണയുടെയും കേസുകള്‍,കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഒരു നടപടിയും സ്വീകരിക്കാത്തത് എന്തുകൊണ്ടാണ് :ഡബ്ല്യുസിസി
ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗകേസ് ഒത്തുതീര്‍പ്പായി; യുവതിക്ക് കൈമാറിയത് 80 ലക്ഷം രൂപ
ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗകേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരിയായ യുവതിക്ക് കൈമാറിയത് 80 ലക്ഷം രൂപയാണ്. ബീഹാര്‍ സ്വദേശിയായ യുവതിക്കാണ് 80 ലക്ഷം രൂപ നല്കി കേസ് ഒത്തുതീര്‍പ്പാക്കിയത്. ഇരുവരും ചേര്‍ന്ന് നല്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. 80 ലക്ഷം രൂപയ്ക്കാണ് ഒത്തുതീര്‍പ്പെന്ന് വ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പണം നല്‍കിയതിന്റെ രേഖയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം കുട്ടിയുടെ പിതൃത്വം ബിനോയ് കോടിയേരി ഒത്തുതീര്‍ത്തു വ്യവസ്ഥയില്‍ നിഷേധിച്ചിട്ടില്ല. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ചത് ജസ്റ്റിസുമാരായ ആര്‍പി മോഹിദ് ദോരെ, എസ് എം മോദക് എന്നിവരാണ്.