പറവൂരില്‍ മരം വീണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 13 ഓഗസ്റ്റ് 2022 (20:12 IST)
പറവൂരില്‍ മരം വീണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി സജീഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. പറവൂരില്‍ കൈരളി തിയേറ്ററിന്റെ സമീപത്ത് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം ഉണ്ടായത്.

സ്‌കൂട്ടറിന്റെ മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരിഗണ മുത്തച്ഛനെയും മുത്തശ്ശിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :