1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണകാരണം തലയ്‌ക്കേറ്റ പരിക്ക്

Ernakulam
കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്കാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാണ്. തലയോട്ടിക്ക് പിന്‍ ഭാഗത്ത് രണ്ടിടത്താണ് പരിക്കേറ്റിട്ടുള്ളത്. ആ ഭാഗത്ത് രക്തം കടപിടിച്ചിട്ടുമുണ്ട്. സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റാണ് ദീപു മരിച്ചത്. എന്നാല്‍ നേരത്തെ മരണകാരണം സിറോസിസ് ആണെന്നാണ് പറഞ്ഞിരുന്നത്. കേസ് സിബിഐ അന്വേഷിക്കണമെന്നും ട്വന്റി 20 ആവശ്യപ്പെട്ടു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നാളെ മഹാശിവരാത്രി: ശിവാലയ ഓട്ടത്തിന് പിന്നിലെ ഐതീഹ്യം ഇതാണ്