റിട്ടയേഡ് എസ്.ഐ മരിച്ച നിലയിൽ : മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (20:08 IST)
കോട്ടയം: പോലീസിൽ നിന്ന് വിരമിച്ച എസ്ഐ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സിറ്റി ട്രാഫിക്കിൽ നിന്ന് വിരമിച്ച മൂന്നുതൊട് കോയിത്തുരുത്തിൽ ഫിലിപ് ജോർജ്ജ് എന്ന റോയി (60) ആണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ മരിച്ച നിലയിൽ കാണപ്പെട്ടത്.

2018 ജൂലൈയിലാണ് ഇയാൾ സർവീസിൽ നിന്ന് വിരമിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞു കിടക്കുകയായിരുന്നു. രണ്ടു ദിവസമായി ഇദ്ദേഹത്തെ കാണാതിരുന്നതിനാൽ അടുത്ത് താമസിച്ചിരുന്ന സഹോദരൻ നോക്കിയപ്പോഴാണ് ഇദ്ദേഹം മരിച്ച കിടക്കുന്നത് കണ്ടത്.

ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യ മേരി ബിഹാറിൽ നഴ്‌സാണ്. മക്കൾ : ഗ്രീഷ്മ ബംഗളൂരുവിലും ഗ്രീസാണ് ആന്ധ്രയിലുമാണുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :