1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

എറണാകുളം ഞാറയ്ക്കലില്‍ ആളൊഴിഞ്ഞ പറമ്പില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

Ernakulam
എറണാകുളം ഞാറയ്ക്കലില്‍ ആളൊഴിഞ്ഞ പറമ്പില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. പെരുമാള്‍പടിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് സ്വദേശിയായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 51കാരനായ ജോസഫ് വി ആര്‍ ആണ് മരിച്ചത്. തലമുതല്‍ അരഭാഗം വരെയുള്ള ഭാഗം മണ്ണില്‍ പുതഞ്ഞ നിലയിലായിരുന്നു. കൊലപാതകമല്ലെന്നും പറമ്പിലുണ്ടായിരുന്നു കുഴിയില്‍ വീണുണ്ടായ അപകടമാണെന്നുമാണ് പൊലീസ് നിഗമനം. ഇന്ന് രാവിലെ ഏഴുമണിക്ക് അയല്‍ക്കാരിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 
അടുത്ത ലേഖനം
കുത്തിയത് കണ്ടവരില്ല, ധീരജ് വധക്കേസിൽ പ്രതികൾക്കൊപ്പമെന്ന് ആവർത്തിച്ച് കെ സുധാകരൻ