1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Electrocution Pathanamthitta Mepral

മേപ്രാലിൽ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ചു

Electrocution
പത്തനംതിട്ട : മേപ്രാലിൽ 
പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ചു. മേപ്രാൽ സ്വദേശി റെജി (48 )യാണ് മരിച്ചത്. 
 
തിരുവല്ല മേപ്രാലിൽ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നും പുല്ലു ചെത്താൻ പോയതായിരുന്നു റെജി. ഏറെ നേരം കഴിഞ്ഞിട്ടും റെജിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
 
നാട്ടുകാർ ഉടനെ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
അടുത്ത ലേഖനം
കുറഞ്ഞത് 500 കോടിയെങ്കിലും വേണം, സപ്ലൈക്കോയ്ക്ക് ആവശ്യമായ തുക അനുവദിച്ചില്ല, അതൃപ്തി പരസ്യമാക്കി മന്ത്രി