സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 27 ജൂണ്‍ 2024 (09:37 IST)
പത്തനംതിട്ടയില്‍ പിതാവിന്റെ സംസ്‌കാരചടങ്ങുകള്‍ക്കിടെ മുഖം കഴുകാന്‍ പുഴയില്‍ പോയ യുവാവ് മുങ്ങി മരിച്ചു. വള്ളംകുളം
കുന്നുംപുറത്താണ് സംഭവം. കുന്നുംപുറത്ത് കെ.ജി. സോമശേഖരന്‍ നായരുടെ മകന്‍ പ്രദീപ് നായരാണ് മരിച്ചത്.
ശനിയാഴ്ച ഹൃദയാഘാതത്താല്‍ മരിച്ച സോമശേഖരന്‍ നായരുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കവെയാണ് മകനും മരിക്കുന്നത്.
അച്ഛന് തയ്യാറാക്കിയ അതേ ചിതയില്‍ വൈകീട്ട് ആറുമണിയോടെ മകനെയും ദഹിപ്പിച്ചു. സോമശേഖരന്‍ നായരുടെ സംസ്‌കാരകാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഞായറാഴ്ച കരയോഗത്തില്‍ എത്തിയപ്പോഴാണ് പ്രദീപ് പുഴയില്‍ വീണത്. കരയോഗം പ്രസിഡന്റുമായി സംസാരിച്ചശേഷം മുഖം കഴുകാനായി ആറ്റിലേക്കുപോകുകയായിരുന്നു.