1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSEB on Electricity Restrictions

വീടുകളിൽ അലങ്കാര വിളക്കുകൾ പൂർണമായി ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബി

KSEB, Power Cut, KSEB on Electricity Restrictions, Power Cut in Kerala, UDF Power Cut
KSEB - Power Cut

വീടുകളിൽ അലങ്കാര വിളക്കുകൾ ഒഴിവാക്കണമെന്ന വിചിത്ര നിർദേശവുമായി കെ.എസ്.ഇ.ബി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ അലങ്കാര വിളക്കുകൾ പൂർണമായി ഒഴിവാക്കണമെന്നാണ് കെ.എസ്.ഇ.ബി സമൂഹമാധ്യമങ്ങളിലൂടെ നിർദേശം നൽകിയിരിക്കുന്നത്. 
 
' അലങ്കാര വിളക്കുകൾ പൂർണ്ണമായും ഒഴിവാക്കാം. വൈകുന്നേരം ഏഴിന് ശേഷം അത്യാവശ്യമായ സ്വിച്ചുകൾ മാത്രം ഓൺ ചെയ്യാം. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കാം. ഓരോ യൂണിറ്റും അമൂല്യം.' എന്നാണ് കെ.എസ്.ഇ.ബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. 
 
എസിയുടെ താപനില 25 ഡിഗ്രിയിലോ അതിനു മുകളിലോ സെറ്റ് ചെയ്യണം, വൈദ്യുതി ഉപയോഗിച്ചുള്ള പാചകം പകൽ സമയത്താക്കുക, വാഷിങ് മെഷീൻ, അയേൺ ബോക്‌സ്, വൈദ്യുതി വാഹനങ്ങൾ ചാർജ്ജ് ചെയ്യൽ, വെള്ളം പമ്പ് ചെയ്യുന്നത് എന്നിവയെല്ലാം പകൽ സമയത്തേക്ക് മാറ്റണമെന്നും കെ.എസ്.ഇ.ബി നിർദേശിക്കുന്നു. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'എന്റെ സുഹൃത്തുക്കളിൽ പലർക്കും മുന്തിയ വാഹനങ്ങളുണ്ട്'; റേഞ്ച് റോവർ വിവാദത്തിൽ കെ.എം.ഷാജി