അനുബന്ധ വാര്‍ത്തകള്‍
- അരിക്കൊമ്പന് കന്യാകുമാരിയില്‍ എത്തി; ഇന്നലെ രാത്രി സഞ്ചരിച്ചത് 15 കിലോമീറ്റര്‍
- വൈദ്യുതി ലൈനിൽ ഇരുമ്പ് ഏണി തട്ടി രണ്ടു പേർ ഷോക്കേറ്റു മരിച്ചു
- ഗുണ്ടാ നേതാവിനെ കൊന്ന് കഷണങ്ങളാക്കി, കാലുകള്‍ കിട്ടിയത് മാലിന്യ പ്ലാന്റിലെ കിണറ്റില്‍ നിന്ന്; കൊല നടത്തിയത് തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി
- സഹ തടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവ്
- തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു
വൈദ്യുതാഘാതമേറ്റു ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ ആറ്റൂരിൽ വൈദ്യുതാഘാതം ഏറ്റു ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ആറ്റൂർ തൊപ്പവിള സ്വദേശി സാമിനെ ഭാര്യ ചിത്ര (46), മക്കൾ ആതിര (25), മകൻ അശ്വിൻ (21) എന്നിവരാണ് മരിച്ചത്.
അശ്വിൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോകവേ വീടിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ചുമരിൽ കൈവച്ചപ്പോൾ ഷോക്കേറ്റു വീഴുകയായിരുന്നു. അശ്വിൻ വീണത് കണ്ട് ചിത്രയും ആതിരയും എത്തി അശ്വിൻ പിടിച്ച ചുമരിൽ പിടിച്ചതോടെ ഇരുവരും ഷോക്കേറ്റു വീണു. ഷോക്കേറ്റു വീണ മൂവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സംഭവം അറിഞ്ഞു തിരുവട്ടാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഭിത്തിയിൽ നിന്നുള്ള ഷോക്കേറ്റാണ് ഇവർ മൂവരും മരിച്ചതെന്ന് കണ്ടെത്തിയത്. മൃതദേഹങ്ങൾ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അടുത്ത ലേഖനം