ആറന്മുള|
aparna shaji|
Last Modified തിങ്കള്‍, 9 മെയ് 2016 (11:14 IST)
കേരളത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ചുവരെഴുത്ത് ശ്രദ്ധേയമാകുന്നു. ചുവരെഴുത്തിന്റെ നീളം 120 മീറ്റർ ആണ്. ആറന്മുളയിലെ എൽ ഡി എഫ് സ്ഥാനാർഥി വീണ ജോർജിന് വേണ്ടിയാണ് കേരള എക്സ്പ്രസ്സിന്റെ മാതൃകയിലുള്ള ചുവരെഴുത്ത് ഉള്ളത്.
പന്തളം- കോഴഞ്ചേരി റോഡിലാണ് ചുവരെഴുത്തുള്ളത്. യാത്രക്കാരെ ആകർഷിക്കുന്നതിനുവേണ്ടിയാണ് ഇത്രയും നീളമുള്ള ചുവരെഴുത്ത് ഉണ്ടാക്കിയതെന്ന് പന്തളം സ്വദേശി സുനിൽ വ്യക്ത്മാക്കി. സുനിലിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ചുവരെഴുത്ത് പൂർത്തിയാക്കിയത്. ദിവസങ്ങളോളം ചെലവിട്ടാണ് ചുവരെഴുത്ത് പൂർത്തീകരിച്ചതെന്നും സുനിൽ വ്യക്തമാക്കി.
പുതുമയാർന്ന ഈ പ്രചരണത്തിന് ജനങ്ങളുടെ പിന്തുണ ആർജിച്ചെടുക്കാൻ കഴിഞ്ഞുവെന്നും തെരഞ്ഞെടുപ്പിന്റെ മാനം തേടിക്കൊണ്ടുള്ള പ്രചരണമാണ് ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. മെഴുവേലി ഗ്രാമപഞ്ചായത്തിലെ ഗ്രാമവാസികളിൽ നിന്നും പിരിച്ച പണമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.