ഫിറോസ് കുന്നുംപറമ്പിലിന് 4 അപരന്‍‌മാര്‍, മഞ്ഞളാംകുഴി അലിക്ക് 3 അപരന്‍‌മാര്‍

ജോര്‍ജി സാം| Last Modified ചൊവ്വ, 23 മാര്‍ച്ച് 2021 (13:59 IST)
അപരന്‍‌മാരുടെ ശല്യം പല സ്ഥാനാര്‍ത്ഥികളുടെയും വിജയ സാധ്യതയെ അട്ടിമറിക്കുന്ന ഒന്നാണ്. കോണ്‍ഗ്രസിലെ വി എം സുധീരനും ബി ജെ പിയിലെ കെ സുരേന്ദ്രനുമൊക്കെ അപരശല്യം കാരണം പരാജയം വരെ അനുഭവിച്ചവരാണ്.

തവനൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിലാണ് ഇത്തവണ അപരന്‍‌മാരുടെ ആക്രമണം കൊണ്ട് വലയുന്ന ഒരു സ്ഥാനാര്‍ത്ഥി. നാല് അപരന്‍‌മാരാണ് ഫിറോസിനുള്ളത്.

ഫിറോസ് കുന്നത്തുപറമ്പില്‍, ഫിറോസ് നുറുക്കുപറമ്പില്‍, ഫിറോസ് പരുവിങ്ങല്‍, ഫിറോസ് നെല്ലാംകുന്നത്ത് എന്നിവരാണ് ഫിറോസ് കുന്നുംപറമ്പിലിന്‍റെ അപരന്മാര്‍. മങ്കടയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മഞ്ഞളാംകുഴി അലിക്ക് മൂന്ന് അപരന്‍‌മാരാണ് ഇത്തവണയുള്ളത്.

എം ആലി, മൂലാംകുഴിയില്‍ അലി, മുഞ്ഞക്കല്‍ അലി എന്നിവരാണ് അവര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :