1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Election Special

83 സീറ്റുകള്‍ വരെ നേടി വീണ്ടും പിണറായി: തുടര്‍ഭരണം പ്രവചിച്ച് മാതൃഭൂമി - സീവോട്ടര്‍ സര്‍വേ

Pinarayi Vijayan
83 സീറ്റുകള്‍ വരെ നേടി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ വീണ്ടും എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് മാതൃഭൂമി - സീവോട്ടര്‍ സര്‍വേ. സര്‍വേഫല ശരാശരിയിലേക്കും ഈ സര്‍വേ പോകുന്നുണ്ട്. എല്‍ ഡി എഫ് 79 സീറ്റ് നേടും. യു ഡി എഫിന് 60 സീറ്റുകള്‍ ലഭിക്കും. ബി ജെ പി ഒരു സീറ്റ് നേടും.
 
ഇടതുമുന്നണി 75 മുതല്‍ 83 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. യു ഡി എഫിന് 56 മുതല്‍ 64 സീറ്റുകള്‍ വരെ ലഭിക്കാം. എന്‍ ഡി എ മുന്നണിക്ക് പരമാവധി രണ്ട് സീറ്റുകള്‍ വരെ നേടാനാകും എന്നും സര്‍വേ പറയുന്നു.
 
എല്‍ ഡി എഫിന് 40.9 ശതമാനം വോട്ടുകളും യു ഡി എഫിന് 37.9 ശതമാനം വോട്ടുകളും എന്‍ ഡി എയ്‌ക്ക് 16.6 ശതമാനം വോട്ടുകളും സര്‍വേ പ്രവചിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രകടനം മികച്ചതെന്ന് 38.20% പേരും ശരാശരിയെന്ന് 37.2% പേരും അഭിപ്രായപ്പെട്ടു. 
 
ബി ജെ പി ഇത്തവണ അവരുടെ നില മെച്ചപ്പെടുത്തില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. 
About Writer
സുബിന്‍ ജോഷി
അടുത്ത ലേഖനം
യുഡിഎഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും