കുറ്റ്യാടിയില്‍ സി‌പി‌എം സ്ഥാനാര്‍ത്ഥി വരും, പ്രഖ്യാപനം ഉടനെന്ന് സൂചന

സുബിന്‍ ജോഷി| Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (22:17 IST)
വലിയ പ്രതിഷേധം നിലനില്‍ക്കുന്ന കുറ്റ്യാടി മണ്ഡലത്തില്‍ മത്‌സരിക്കുകയെന്ന തീരുമാനത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എം) പിന്നാക്കം പോകുന്നതായി സൂചന. ഇവിടെ സി പി എം സ്ഥാനാര്‍ത്ഥി തന്നെ മത്സരിച്ചേക്കും. പ്രഖ്യാപനം ഉടനുണ്ടാകും.

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴും കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കുറ്റ്യാടിയുടെ കാര്യം സി പി എമ്മുമായി ആലോചിച്ചു തീരുമാനിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച കാര്യങ്ങളില്‍ സി പി എമ്മില്‍ ചര്‍ച്ച തുടരുകയാണ്. ജില്ലാ നേതൃത്വവുമായി വ്യാഴാ‌ഴ്ചയും സംസ്ഥാന നേതാക്കള്‍ ചര്‍ച്ച തുടരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :